Bholaa | അജയ് ദേവ്ഗണ്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ 'ഭോലാ' ഒടിടിയില്‍
മുംബൈ: (www.kasargodvartha.com) അജയ് ദേവ്ഗണ്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഭോലാ' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് അജയ് ചിത്രം 'ഭോലാ' സ്ട്രീമിംഗ് ചെയ്യുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്. 'ഭോലാ'യ്ക്ക് രാജ്യത്തെ തീയേറ്ററുകളില്‍ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപോര്‍ട്. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്. അജയ് ദേവ്ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വന്‍ വിജയമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം 'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
Keywords: Mumbai, News, National, OTT, Cinema, Entertainment, Ajay Devgan, Bholaa, Streaming, Ajay Devgan's 'Bholaa' Now Streaming On OTT