city-gold-ad-for-blogger

അധ്യാപികയായി ഐശ്വര്യ ലക്ഷ്മി; 'അര്‍ച്ചന 31 നോട് ഔട്' ടീസര്‍ പുറത്ത്

കൊച്ചി: (www.kasargodvartha.com 02.10.2021) അധ്യാപികയുടെ വേഷത്തില്‍ ഐശ്വര്യ ലക്ഷ്മി എത്തുന്ന പുതിയ ചിത്രം 'അര്‍ച്ചന 31 നോട് ഔട്' ടീസര്‍ പുറത്തിറക്കി. മാര്‍ടിന്‍ പ്രക്കാട് ഫിലിംസ് അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട് ഔട്' സംവിധാനം ചെയ്യുന്നത് അഖില്‍ അനില്‍കുമാര്‍ ആണ്. ചിത്രത്തില്‍ രമേശ് പിഷാരടി, ഇന്ദ്രന്‍സ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രം കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന. തുടര്‍ന്ന് അര്‍ച്ചനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. അഖില്‍  അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. 

അധ്യാപികയായി ഐശ്വര്യ ലക്ഷ്മി; 'അര്‍ച്ചന 31 നോട് ഔട്' ടീസര്‍ പുറത്ത്

ഛായാഗ്രഹണം: ജോയല്‍ ജോജി. എഡിറ്റിങ്: മുഹ്‌സിന്‍, സംഗീതം: രജത്ത് പ്രകാശ്, മാത്തന്‍. ആര്‍ട് ഡയറക്ടര്‍: രാജേഷ് പി വേലായുധന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേകപ്: റോണക്‌സ് സേവ്യര്‍. മാര്‍ടിന്‍ പ്രക്കാട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Aishwarya Lakshmi as teacher; 'Archana 31 Not Out' teaser out

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia