സുഹൃദ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം 'എഗൈന്‍ ജി പി എസ്'; ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 01.08.2021) സുഹൃദ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'എഗൈന്‍ ജി പി എസ്'. പുത്തന്‍ പടം സിനിമാസിന്റെ ബാനറില്‍ റാഫി വേലുപ്പാടം നായകനാവുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ, തിരക്കഥ സംവിധാനം റാഫി വേലുപ്പാടം തന്നെയാണ് നിര്‍വഹിക്കുന്നത്.
ചിത്രത്തില്‍ അജീഷ് കോട്ടയം, ശിവദാസന്‍ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിന്‍, മനോജ് വലംചുസി, കോട്ടയം പുരുഷന്‍, അമ്പിളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടി ഷമീര്‍ മുഹ് മദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മില്‍ജോ ജോണിയാണ്. രാഗേഷ് സ്വാമിനാഥന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാര്‍, സന്നിദാനന്ദന്‍, രാഗേഷ് സ്വാമിനാഥന്‍ എന്നിവരാണ്.
സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂര്‍, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ഹോച്ച്മിന്‍ കെ സി, പിആര്‍ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഉടന്‍ ഒടിടി റിലീസാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, 'Again GPS', movie about friendships; First look poster released