വി പി സത്യനു ശേഷം മറ്റൊരു സത്യനാവാന്‍ ഒരുങ്ങി ജയസൂര്യ; മഹാനടന് സത്യന്റെ ജീവിതകഥ സിനിമയാകുന്നു
Apr 6, 2019, 13:23 IST
കൊച്ചി:(www.kasargodvartha.com 06/04/2019) കേരളത്തിന്റെ അഭിമാനമായ വി പി സത്യനു ശേഷം മറ്റൊരു സത്യനാവാന്‍ ഒരുങ്ങുകയാണ് ജയസൂര്യ. ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ബഹുമതിയും താരം സ്വന്തമാക്കി. ഇപ്പോഴിതാ വീണ്ടും സത്യനാവാന്‍ ഒരുങ്ങുകയാണ് താരം. ഇത്തവണ മലയാള സിനിമയിലെ മഹാനടനായ സത്യനെയാണ് താരം അവതരിപ്പിക്കുന്നത്.
1952ല്‍ പുറത്തിറങ്ങിയ ആത്മസഖിയാണ് സത്യന്റെ ആദ്യ ചിത്രം. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്കാരം സത്യന്റെ പേരിലാണ്. ദേശിയ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടി. 1971 ല്‍ രക്താര്‍ബുദം ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഇതിനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന് സതീഷ് സത്യന് പറഞ്ഞു. ജയസൂര്യയെ കൂടാതെ മറ്റാരൊക്കെ സിനിമയുടെ ഭാഗമാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Cinema, Entertainment, Actor,After VP Sathyan Jayasurya ready to come up with another sathyan. life story of Mahanadan Sathyan becomes film