കുവൈതിന് പിന്നാലെ വിജയിയുടെ 'ബീസ്റ്റി'ന്റെ പ്രദര്‍ശനം വിലക്കി ഖത്വര്‍
Apr 10, 2022, 20:18 IST
ദോഹ: (www.kasargodvartha.com 10.04.2022) കുവൈതിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റിന്റെ പ്രദര്‍ശനം വിലക്കി ഖത്വര്‍. ചിത്രം റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. ചിത്രത്തില്‍ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്താനെതിരെയുള്ള ചില പരാമര്‍ശങ്ങളുമാണ് പ്രദര്‍ശനം വിലക്കാന്‍ കാരണം.
നേരത്തെ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് കുവൈത് സര്‍കാരും ബീസ്റ്റിന് രാജ്യത്ത് വിലക്കേര്‍പെടുത്തിയത്. അതേസമയം നേരത്തെ സിനിമ തമിഴ്നാട്ടില്‍ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13ന് എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകന്‍ ശെല്‍വരാഘവന്‍, മലയാളി താരം ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആദ്യ ട്രെയ്‌ലറിനും വന്‍ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നു. സിനിമ കാത്തിരിക്കുന്ന ആകാംക്ഷ വര്‍ധിപ്പിക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നത്.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Cinema, Entertainment, Ban, Doha, Qatar, After Kuwait, Vijay's 'Beast' gets banned in Qatar.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Cinema, Entertainment, Ban, Doha, Qatar, After Kuwait, Vijay's 'Beast' gets banned in Qatar.