Movie | പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന ജിത്തു മാധവന്റെ 'രോമാഞ്ച'ത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച 7 പേരില്‍ ഒരാള്‍ കാസര്‍കോട്ടുകാരന്‍; ദുബൈയില്‍ നിന്ന് ചെയ്ത റീല്‍സ് കണ്ട് അവസരം കിട്ടിയതിന്റെ സന്തോഷം കാസര്‍കോട് വാര്‍ത്തയോട് പങ്കുവെച്ച് പിഎച് അഫ്‌സല്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ചിത്രം വാരിയത് 17 കോടി
Feb 15, 2023, 14:19 IST
കാസര്‍കോട്: (www.kasargodvartha.com) പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന ജിത്തു മാധവന്റെ 'രോമാഞ്ചം' സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ഏഴ് പേരില്‍ ഒരാള്‍ കാസര്‍കോട്ടുകാരന്‍. ദുബൈയില്‍ നിന്ന് ചെയ്ത റീല്‍സ് കണ്ട് അവസരം കിട്ടിയതിന്റെ സന്തോഷം കാസര്‍കോട് വാര്‍ത്തയോട് പങ്കുവെച്ച് മൊഗ്രാല്‍ പുത്തൂരിലെ പിഎച് അഫ്‌സല്‍. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത രോമാഞ്ചം ഇതിനകം തന്നെ ഹിറ്റായി മാറിയിട്ടുണ്ട്. രണ്ടാഴ്ച കൊണ്ട് 17 കോടി കലക്ഷനാണ് സിനിമ നേടിയത്.
സംവിധായകനായ ജിത്തു മാധവന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് സിനിമയില്‍ വിഷയമാക്കിയത്. ഹൊറര്‍ - കോമഡി മലയാള സിനിമയിലാദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചതിന്റെ ക്രെഡിറ്റും രോമാഞ്ചം നേടിയിട്ടുണ്ട്. പുതുമുഖങ്ങള്‍ക്കാണ് സിനിമയില്‍ പ്രാധാന്യം നല്‍കിയത്. ജിത്തു മാധവന്റെ പേരിനോട് സാദൃശ്യമുള്ള ജിബിന്‍ എന്ന കഥാപാത്രമായി അഭിനയിച്ചത് സൗബിന്‍ സാഹിറാണ്. ഒപ്പം അഭിനയിച്ച ആറ് പേര്‍ക്കും തുല്യ പരിഗണനയാണ് സിനിമയിലുള്ളത്. നായികാ പ്രധാന്യമില്ലെങ്കിലും രണ്ട് നടിമാര്‍ ഈ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് രോമാഞ്ചം. സിനിമയില്‍ അഫ്സല്‍ ചെയ്തത് കരിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ്. ബെംഗ്‌ളൂറിലെ ഒരു വീടാണ് സിനിമയുടെ പ്രധാന ലൊകേഷന്‍. 80 ശതമാനം ഷൂടിങ്ങും ഈ വീട്ടിനകത്ത് വെച്ചാണ് നടന്നത്. 20 ശതമാനം ഷൂടിങ് മാത്രമാണ് പുറത്തുണ്ടായിരുന്നതെന്ന് അഫ്‌സല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും പ്ലസ് ടുവും പാസായ ശേഷം മംഗ്‌ളുറു ശ്രീനിവാസ് കോളജില്‍ ഡിഗ്രി കഴിഞ്ഞതോടെ വീട്ടുകാര്‍ ദുബൈയിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് അഫ്‌സല്‍ പറഞ്ഞു.
ഏതെങ്കിലും സിനിമയില്‍ കയറിപ്പറ്റാന്‍ വേണ്ടി സിനിമാ മോഹവുമായി അലയുന്നതിനിടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്യാന്‍ തുടങ്ങിയത്. പല സിനിമയിലേക്കും അവസരം ചോദിച്ച് സന്ദേശങ്ങള്‍ അയച്ചിരുന്നുവെങ്കിലും ആദ്യമായാണ് ജിത്തുവേട്ടന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങോട്ട് ബന്ധപ്പെട്ടത്. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു. ഒരു വിഷയം തന്ന് ചെറിയ വീഡിയോ ചെയ്ത് അയക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വളരെ നന്നായി തന്നെ വീഡിയോ ചെയ്ത് അയക്കാന്‍ കഴിഞ്ഞതാണ് അവസരം തേടിയെത്താന്‍ കാരണമായതെന്നും കഴിഞ്ഞ മാര്‍ചിന് മുമ്പാണ് സിനിമയില്‍ സെലക്ട് ആയിട്ടുണ്ടെന്നും ദുബൈയില്‍ നിന്ന് പോന്നോളൂവെന്ന സന്ദേശം ലഭിച്ചതെന്നും അഫ്സല്‍ പറയുന്നു.
ഷൂടിംഗ് തുടങ്ങുന്നതിന് 10 ദിവസം മുമ്പ് ബെംഗ്‌ളൂറില്‍ എത്തി സൗബിന്‍ അടക്കമുള്ളവരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലാവാന്‍ കഴിഞ്ഞു. വലിയ ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി എത്തുന്നതിന്റെ പരിഭവം ഉണ്ടായിരുന്നുവെങ്കിലും സംവിധായകന്റെ വലിയ പിന്തുണ കൊണ്ട് മാത്രം എല്ലാം ഈസിയായി ചെയ്യാന്‍ കഴിഞ്ഞു. മാര്‍ചില്‍ തുടങ്ങി ഏപ്രില്‍ വരെ 43 ദിവസമാണ് ഷൂടിംഗ് ഉണ്ടായിരുന്നത്. കൊച്ചിയിലെ വനിതാ വിനീത തീയേറ്ററില്‍ സംവിധായകനും കൂടെ അഭിനയിച്ച മുഴുവന്‍ പേര്‍ക്കുമൊപ്പം സിനിമ കണ്ടതോടെ വലിയ സന്തോഷമായിരുന്നു. ജനങ്ങളുടെ കയ്യടിയും പ്രോത്സാഹനവും ആദ്യാമായാണ് നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞതെന്നും അഫ്സല്‍ കൂട്ടിച്ചേര്‍ത്തു.
മൊഗ്രാല്‍ പുത്തൂരിലെ ഹസന്‍ - നാഫിയ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെയാളാണ് അഫ്സല്‍. ഗള്‍ഫിലുള്ള മൂത്ത സഹോദരന്‍ നല്‍കിയ വലിയ പിന്തുണയാണ് തനിക്ക് സിനിമാ രംഗത്ത് മുതല്‍ കൂട്ടായി മാറിയതെന്നും വീട്ടില്‍ എല്ലാവരും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും അഫ്സല്‍ പറഞ്ഞു. ജിത്തു മാധവന്റെ ആദ്യ സിനിമയാണ് രോമാഞ്ചം. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.
സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സാനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

Keywords: #Romancham Movie, Latest-News, Kerala, Kasaragod, Top-Headlines, Cinema, Entertainment, Film, Actor, Romancham, Afsal Kasaragod, Afsal from Kasaragod plays lead role in 'Romancham' movie.
< !- START disable copy paste -->