New Movie | സുരേഷ് ഗോപിയുടെ 'മേ ഹും മൂസ' സെപ്തംബര്‍ 30ന് തീയേറ്ററുകളിലേക്ക്; ബുകിംഗ് ആരംഭിച്ചു
കൊച്ചി: (www.kasargodvartha.com) സുരേഷ് ഗോപിയുടെ പുതിയ ചിത്രം 'മേ ഹും മൂസ' സെപ്തംബര്‍ 30ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ ബുകിംഗ് ആരംഭിച്ചു. കേരളത്തിലെ ടികറ്റ് ബുകിംഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ഗോപിയുമാണ് പോസ്റ്ററില്‍ ഉള്ളത്.
നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡി, സൈജു ക്കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Advance booking of Suresh Gopi's new movie Mei Hoom Moosa started.