ഇപ്പോള്‍ മാതാപിതാക്കളുടെ അനുമതി മതിയാകില്ല, വിവാഹം കഴിക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷിക്കണം; യുപി സര്‍ക്കാരിന്റെ 'ലൗ ജിഹാദ്' നിയമത്തിനെതിരെ നടി താപ്‌സി പന്നു
ലക്‌നൗ: (www.kasargodvartha.com 05.12.2020) യുപി സര്‍ക്കാരിന്റെ 'ലൗ ജിഹാദ്' നിയമത്തിനെതിരെ ബോളിവുഡ് നടി താപ്‌സി പന്നു. ഹിന്ദുമഹാസഭയുടെ പരാതിയില്‍ ലഖ്‌നൗ പൊലീസ് വിവാഹം റദ്ദ് ചെയ്ത വാര്‍ത്ത ചേര്‍ത്താണ് താപ്‌സി ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ മാതാപിതാക്കളുടെ അനുമതി മതിയാകില്ല. നമുക്ക് വിവാഹം കഴിക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷിക്കണം. പുതിയ തലമുറ ഇത് നിങ്ങളുടെ വിവാഹത്തില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയെന്നും നടി കുറിച്ചു.
ഈ നിയമം നിര്‍ബന്ധ മതപരിവര്‍ത്തനം കുറ്റകരമാക്കുന്നതാണ്. 'ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാല്‍ക്കാരം, പ്രണയം അല്ലെങ്കില്‍ വിവാഹം' എന്നിവയിലൂടെ ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
So now the parents’ nod is not enough. We need to apply for government permission to marry. Future generation please add this to your marriage ‘to do’ list.
— taapsee pannu (@taapsee) December 4, 2020
And then they complain institution is dying 🙄 https://t.co/aZsWkBEAPW
Keywords: News, National, Top-Headlines, Cinema, Entertainment, marriage, Police, Actress Taapsee Speaks Out Against UP's 'Love Jihad' Law