Samantha | 'അമ്മ ആലപ്പുഴ സ്വദേശിയാണ്, മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല'; കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് നടി സാമന്ത
ചെന്നൈ: (www.kasargodvartha.com) കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് നടി സാമന്ത. പുതിയ സിനിമയുടെ പ്രചരണഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിനോടും മലയാളത്തിനോടുമുള്ള താല്പര്യത്തെ കുറിച്ചാണ് താരം സംസാരിച്ചത്.
'അമ്മ ആലപ്പുഴ സ്വദേശിയാണ്. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല. ഒരുപാട് മലയാള സിനിമകള്‍ കാണാറുണ്ട്. സബ്ടൈറ്റില്‍ ഉപയോഗിച്ചാണ് കാണാറുള്ളത്. മലയാളത്തിലെ അഭിനേതാക്കളോട് ആരാധനയാണ്. സൂപ്പര്‍ ഡിലെക്സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ അഭിനയം നേരിട്ടു കണ്ടപ്പോള്‍ അത്ഭുതം തോന്നി' -സാമന്ത പറഞ്ഞു.
അമ്മ മലയാളി ആണെങ്കിലും തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല, മലയാളത്തില്‍ സിനിമ ചെയ്യാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്തായാലും ഭാഷ പഠിക്കുമെന്നും ഫഹദ് ഫാസിലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും സാമന്ത വ്യക്തമാക്കി.
Keywords: Chennai,news, National, Cinema, Entertainment, Top-Headlines, Actress Smantha about her mother native place.