city-gold-ad-for-blogger

ശരണ്യ ബാക്കിവെച്ചുപോയ പ്രസരിപ്പും ഊർജവും വെളിച്ചമാകട്ടെ; വിയോഗത്തിന്റെ വേദന ഇനിയും ഉൾക്കൊള്ളാനാവാതെ സീമാ ജി നായർ

തിരുവനന്തപുരം: (www.kasargodvartha.com 13.08.2021) മകളെപ്പോലെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശരണ്യ വിട്ടുപോയെന്ന് നടി സീമാ ജി നായർക്ക് ഇനിയും ഉൾക്കൊള്ളാനാവുന്നില്ല. രോഗം ഗുരുതരമായപ്പോഴും കോവിഡിനെയും ന്യൂമോണിയയെയും വരെ അതിജീവിച്ച ശരണ്യ ശക്തമായി തിരിച്ചുവരുമെന്ന് എല്ലാവരിലും പ്രതീക്ഷ നൽകിയിരുന്നു.

അവസാനഘട്ട ചികിത്സയ്ക്കായി വലിയ ചെലവുണ്ടായെങ്കിലും ശരണ്യ പോയതോടെ ഇനിയാർക്ക് മുന്നിലും ബാധ്യതകളുമായി പോകാനില്ലെന്നും സീമ ജി നായർ പറയുന്നു. പുതിയ വീടായ സ്നേഹസീമയ്ക്കുള്ളിലെ ചിരിമണിക്കിലുക്കമായിരുന്നു ശരണ്യ. 12 ശസ്ത്രക്രിയകൾക്കു മുന്നിലും കോവിഡിനു മുന്നിൽ പോലും പൊരുതിയ ശരണ്യ ഒടുവിൽ മരണത്തിന് കീഴടങ്ങുകായായിരുന്നു.

ശരണ്യ ബാക്കിവെച്ചുപോയ പ്രസരിപ്പും ഊർജവും വെളിച്ചമാകട്ടെ; വിയോഗത്തിന്റെ വേദന ഇനിയും ഉൾക്കൊള്ളാനാവാതെ സീമാ ജി നായർ

എന്നാൽ ശരണ്യയുടെ മരണം സീമയ്ക്ക് ഇതുവരെ ഉൾക്കൊള്ളാനുമായിട്ടില്ല. വലിയ ചെലവുകൾ അവസാനഘട്ട ചികിത്സയ്ക്കുണ്ടായി. ശരണ്യ തിരിച്ചുവരാത്തിടത്തോളം അത് ഇനി ആരോടും പറയാനില്ലെന്ന് സീമ. ശരണ്യ ബാക്കിവെച്ചുപോയ പ്രസരിപ്പും ഊർജവും വെളിച്ചമാകട്ടെയെന്ന പ്രാർത്ഥന മാത്രം.

Keywords:  News, Entertainment, Actor, Film, Cinema, Kerala, State, Seema G Nair, Sharanya death news, Actress Seema G Nair about Sharanya death news.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia