city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊച്ചിയിലെ ഷോപിങ് മോളില്‍ വച്ച് അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി

കൊച്ചി: (www.kasargodvartha.com 21.12.2020) കൊച്ചിയിലെ ഷോപിങ് മോളില്‍ വച്ച് അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി. ഇരുവരുടെയും കുടുംബാംഗങ്ങളെ ഓര്‍ത്താണ് മാപ്പു നല്‍കുന്നതെന്നും നടി പറഞ്ഞു. നടപടിയെടുത്ത പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി അറിയിച്ചു. പിന്തുണ നല്‍കിയ കുടുംബത്തിനോടും സുഹൃത്തുക്കളോടും എല്ലാവരോടും നന്ദിയുണ്ടെന്നും നടി അറിയിച്ചു.

ഞായറാഴ്ചയാണ് പ്രതികളായ മലപ്പുറം കടന്നമണ്ണ വഴിക്കടവ് മാടശ്ശേരി മുഹമ്മദ് ആദില്‍(24), കരിമല ചെണ്ണേന്‍കുന്നന്‍ റംഷാദ്(24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കും. പ്രതികളോട് നടി ക്ഷമിച്ചെങ്കിലും നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചിയിലെ ഷോപിങ് മോളില്‍ വച്ച് അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Police, court, Friend, Family, Actress says that she has accepted the apology of the youths who insulted her at the mall in Kochi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia