city-gold-ad-for-blogger

ഈ പുഴയും കടന്ന് സിനിമയില്‍ മഞ്ജു വാരിയര്‍ ധരിച്ച വേഷം വേണമെന്ന് പറഞ്ഞു കരഞ്ഞു; കുഞ്ഞുവാശികളുടെ മനോഹരമായ ഓര്‍മ പങ്കുവച്ച് നടി സരയു മോഹന്‍

കൊച്ചി: (www.kasargodvartha.com 01.10.2020) ഈ പുഴയും കടന്ന് സിനിമയില്‍ മഞ്ജു വാരിയര്‍ ധരിച്ച വേഷം വേണമെന്ന് പറഞ്ഞു കരഞ്ഞ ഓര്‍മ പങ്കുവച്ച് നടി സരയു മോഹന്‍. നിരവധി സിനിമകളില്‍ വേഷമിട്ട സരയു ടെലിവിഷന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്. മഞ്ജു വാരിയര്‍ ധരിച്ച അതേ പാവാടയും ബ്ലൗസും വേണമെന്ന് പറഞ്ഞ് കരഞ്ഞ മനോഹരമായ ഓര്‍മയാണ് നടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.  

ഈ പുഴയും കടന്ന് സിനിമയില്‍ മഞ്ജു വാരിയര്‍ ധരിച്ച വേഷം വേണമെന്ന് പറഞ്ഞു കരഞ്ഞു; കുഞ്ഞുവാശികളുടെ മനോഹരമായ ഓര്‍മ പങ്കുവച്ച് നടി സരയു മോഹന്‍

സരയു കുറിച്ചതിങ്ങനെ...

ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സില്‍ തോന്നിയത്.... പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീര്‍പ്പിച്ചു നടക്കലിന്റെയും ദിവസങ്ങള്‍... സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസില്‍ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു... പിന്നെ മഞ്ജുവാര്യര്‍ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ എന്ന് പാടി നടപ്പായി... 

സ്‌കൂളില്‍ അതിട്ട് പാട്ടുപാടി (അന്ന് ഞാന്‍ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാന്‍ സ്വയം ആ പരിപാടി നിര്‍ത്തി) പാവാടയും ബ്ലൗസും വേറെ കുറേ വന്നു, സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകള്‍ കൈയ്യില്‍ വന്ന് ചേര്‍ന്നു, മഞ്ജു ചേച്ചി വീണ്ടും സിനിമയില്‍ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളില്‍, ഓണം ഫോട്ടോഷൂട്ടുകളില്‍ പല നിറങ്ങളില്‍ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോള്‍ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്....

ഓരോരോ ഭ്രാന്തുകള്‍!

ഈ പുഴയും കടന്ന് സിനിമയില്‍ മഞ്ജു വാരിയര്‍ ധരിച്ച വേഷം വേണമെന്ന് പറഞ്ഞു കരഞ്ഞു; കുഞ്ഞുവാശികളുടെ മനോഹരമായ ഓര്‍മ പങ്കുവച്ച് നടി സരയു മോഹന്‍


View this post on Instagram

ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സിൽ തോന്നിയത്.... പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീർപ്പിച്ചു നടക്കലിന്റെയും ദിവസങ്ങൾ... സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസിൽ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു... പിന്നെ മഞ്ജുവാര്യർ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന് പാടി നടപ്പായി...സ്കൂളിൽ അതിട്ട് പാട്ടുപാടി (അന്ന് ഞാൻ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാൻ സ്വയം ആ പരിപാടി നിർത്തി ) പാവാടയും ബ്ലൗസും വേറെ കുറേ വന്നു, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകൾ കൈയ്യിൽ വന്ന് ചേർന്നു, മഞ്ജു ചേച്ചി വീണ്ടും സിനിമയിൽ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളിൽ, ഓണം ഫോട്ടോഷൂട്ടുകളിൽ പല നിറങ്ങളിൽ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോൾ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്.... ഓരോരോ ഭ്രാന്തുകൾ! @appukrishphotography @krishphotography_cherpulassery @abilashchicku

A post shared by Sarayu Mohan (@sarayu_mohan) on

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actress, Sarayu, Actress Sarayu's note about nostalgia and memorable incident

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia