തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ട, എല്ലാം തികഞ്ഞവരല്ല ആരും; വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി സനൂഷ
കണ്ണൂര്‍: (www.kasargodvartha.com 10.06.2021) തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നും എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും നടി സനുഷ. ബോഡി ഷെയ്മിങിനെതിരേ ശക്തമായ പ്രതികരണവുമായാണ് സനുഷ സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം കുറിച്ചത്. നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നതെന്നും താരം പറയുന്നു.
'എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് 'ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,' എന്നാണ് സനുഷ കുറിച്ചത്.
ബാലതാരമായി സിനിമയിലേക്ക് ചുവടുവെയ്ക്കുകയും നിരവധി സിനിമകളില്‍ ബാലതാരമായി തിളങ്ങുകയും ചെയ്ത നടിയാണ് സനുഷ. മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയായിരുന്നു. ജേഴ്‌സി എന്ന തെലുങ്ക് സിനിമയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്.
Keywords: Kannur, News, Kerala, Top-Headlines, Cinema, Entertainment, Actress, Sanusha Santhosh, Actress Sanusha Santhosh reaction to body shaming