city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഈ ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല', കേരളത്തില്‍ ദിനം പ്രതി എത്രയോ ഡിവോഴ്‌സുകള്‍ നടക്കുന്നുണ്ട്, വിരലില്‍ എണ്ണാവുന്നത് മാത്രമാണ് സിനിമയില്‍ ഉണ്ടാകുന്നത്, താരപദവി ഉള്ളത് കൊണ്ട് അവ എല്ലാവരും അറിയുന്നു, ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാന്‍ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ സ്വന്തം മന:സാക്ഷിയെ വഞ്ചിക്കുന്നതിലും നല്ലത് പിരിയുന്നതാണ്, പേളി മാണിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി സാധിക

(www.kasargodvartha.com 12/05/2019) 'ഈ ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല', കേരളത്തില്‍ ദിനം പ്രതി എത്രയോ ഡിവോഴിസുകള്‍ നടക്കുന്നുണ്ട് വിരലില്‍ എണ്ണാവുന്നത് മാത്രമാണ് സിനിമയില്‍ ഉണ്ടാകുന്നത്. താരപദവി ഉള്ളത് കൊണ്ട് അവ എല്ലാവരും അറിയുന്നു. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാന്‍ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ സ്വന്തം മന:സാക്ഷിയെ വഞ്ചിക്കുന്നതിലും നല്ലത് പിരിയുന്നതാണ്. പേളി മാണിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി സാധിക. താരം തന്റെ ഫേസ് ബുക്കിലൂടെയാണ് പ്രതികരിച്ചത്.

'ഈ ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല', കേരളത്തില്‍ ദിനം പ്രതി എത്രയോ ഡിവോഴ്‌സുകള്‍ നടക്കുന്നുണ്ട്, വിരലില്‍ എണ്ണാവുന്നത് മാത്രമാണ് സിനിമയില്‍ ഉണ്ടാകുന്നത്, താരപദവി ഉള്ളത് കൊണ്ട് അവ എല്ലാവരും അറിയുന്നു, ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാന്‍ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ സ്വന്തം മന:സാക്ഷിയെ വഞ്ചിക്കുന്നതിലും നല്ലത് പിരിയുന്നതാണ്, പേളി മാണിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി സാധിക

കഴിഞ്ഞ ദിവസം വിവാഹിതരായ പേളി മാണി ശ്രീനിഷ് ദമ്പതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകള്‍ക്ക് മറുപടി ആയാണ് താരത്തിന്റെ പ്രതികരണം. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അവരെയൊക്കെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹിതരായത്. എന്നാല്‍ പേളി-ശ്രീനീഷ് വിവാഹം കഴിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പേളിക്കെതിരെ വളരെ മോശമായ രീതിയില്‍ പലരും കമന്റുകള്‍ ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് നടിയും അവതാരകയുമായ സാധിക രംഗത്ത് വന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവര്‍ മനുഷ്യര്‍ അല്ലാതാകുന്നതും ഇല്ല്യ. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാന്‍ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു. (കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ).

ദിവസവും ഒരുപാട് വേര്‍പിരിയലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട് അതില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമാണ് സിനിമയില്‍ ഉണ്ടാകുന്നതു പിന്നെ അവരെ എല്ലാവരും അറിയുന്നതുകൊണ്ടു അത് വൈറല്‍ ആകുന്നു എല്ലാരും അറിയുന്നു വാര്‍ത്തയാകുന്നു ചര്‍ച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല.

ഞാന്‍ ഇത് ഇപ്പോള്‍ പറയാന്‍ കാരണം കഴിഞ്ഞ ദിവസം പേര്‍ളിയുടെ കല്യാണം കഴിഞ്ഞപ്പോ അവരെ ആശിര്‍വദിക്കുന്നതിനു പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാന്‍ ഇടയായി,( ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെ)

ഈ കലാകാരികള്‍ കല്യാണം പിരിയുമ്പോള്‍ എന്തുകൊണ്ടു പെണ്ണുങ്ങള്‍ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു.(ഉയ്യോ മറന്നു കലാകാരികള്‍ക്ക് നിങ്ങളുടെ കണ്ണില്‍ വ്യപിചാരമാണല്ലോ തൊഴില്‍ അല്ലെ) കലാകാരികളല്ലാത്ത പെണ്മക്കള്‍ കല്യാണത്തിന് ശേഷം വിഷമിക്കുമ്പോള്‍ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടില്‍ ഒരുപാട് സഹിക്കുന്നു എന്ന്... അപ്പൊ എന്താ ഇതൊന്നും ഈ കലാകാരികള്‍ക്കു ബാധകമല്ലേ? ഉയ്യോ നാട്ടുകാരെന്തു വിചാരിക്കും എന്നോര്‍ത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല അത് അവളുടെ അഹങ്കാരം അല്ല മറിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവള്‍ ചെയ്യുന്ന തൊഴിലോ, അവള്‍ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവള്‍ സംസാരിക്കുന്ന ഭാഷയുടെയോ തുലാസില്‍ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാള്‍ കരുത്തുണ്ട് അവളുടെ തീരുമാനങ്ങള്‍ക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല. അവള്‍ക്കാവശ്യം അവളെ ഒപ്പം നിര്‍ത്തുന്ന ചേര്‍ത്തുപിടിക്കുന്ന ഒരു കൂട്ടുകാരനെയാണ് അല്ലാതെ അടിമയായി കാണുന്ന രാജാവിനെയല്ല. വിവാഹജീവിതത്തില്‍ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹ മോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാനത്തെ തീരുമാനം ആണ്.

'വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം' തോന്നാന്‍ ജീവിതം സിനിമയല്ല.

ഒരു വീട്ടില്‍ രണ്ടു മുറിയില്‍ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാള്‍ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്. (എന്റെ മാത്രം ചിന്തയാവാം)

പരസ്പരം സ്‌നേഹിച്ചു, വിശ്വസിച്ചു മനസ്സിലാക്കി, ബഹുമാനിച്ചു, വഴക്കിട്ടു, ഒന്നായി, ഒരു കൈത്താങ്ങായി കരുതലോടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതത്തെക്കാള്‍ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തില്‍.

(എന്റെ അച്ഛനും അമ്മയും ആണ് എന്റെ ഉദാഹരണം എനിക്കതിനു പറ്റാത്തത് എന്റെ തെറ്റാകാം, ശെരിയാകാം. എന്നാല്‍ എന്റെ തീരുമാനം എന്റെ ശെരിയാണ് അത് എന്റെ മാത്രം തീരുമാനവും ആണ് കാരണം എന്റെ ജീവിതം ജീവിക്കുന്നത് ഞാന്‍ ആണ് )

ആരും പിരിയാനായി ഒന്നിക്കുന്നില്ല സാഹചര്യങ്ങള്‍, പെരുമാറുന്ന രീതികള്‍ എല്ലാം ആണ് ജീവിതം തീരുമാനിക്കുന്നത്.

ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ.

 

 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cinema, Entertainment, Top-Headlines, Actress sadhika's fb post

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia