ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്നു 'ഒരുത്തീ'; നവ്യ നായര്‍ ചിത്രം തീയേറ്ററുകളിലേക്ക്
Feb 18, 2022, 16:48 IST
കൊച്ചി: (www.kasargodvartha.com 18.02.2022) നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ഒരുത്തീ' മാര്‍ച് 11ന് തീയേറ്ററിലെത്തുമെന്ന് റിപോര്‍ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഒരുത്തീ'ക്കുണ്ട്. വി കെ പ്രകാശ് സംവിധാനം ചിത്രത്തില്‍ നടന്‍ വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വളരെ സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് 'ഒരുത്തീ' പറയുന്നത്.
ഒരു സ്ത്രീയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളില്‍ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങളാണ് ഒരുത്തീയുടെ ഇതിവൃത്തം. നവ്യ നായരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാവും ഒരുത്തിയിലെ രാധാമണി. വിനായകന്റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് 'ഒരുത്തീ'യിലേത്. 'ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ' എന്ന ടാഗ് ലൈനോടെ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വന്നിരുന്നു. ഒരു ക്രൈം ത്രിലര്‍ ചിത്രം കൂടിയായിരിക്കും ഒരുത്തീ.
സൈജു കുറുപ്പ്, ഗീതി സംഗീത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരുത്തീയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, Actress Navya Nayar, Movie, Actress Navya Nayar movie 'Oruthi' will released theaters on March 11.