Mamta Mohandas | 'എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു'; തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്
കൊച്ചി: (www.kasargodvartha.com) തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചാണ്, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയായ ഓടോ ഇമ്യൂനല്‍ ഡിസീസാണ് തനിക്കെന്ന് താരം തുറന്നുപറഞ്ഞത്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ആണ് താരത്തെ ബാധിച്ചത്.
'പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു... മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും' -മംമ്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ (Vitiligo) അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്യൂനല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്റെ കുറവു മൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏല്‍ക്കുമെന്ന് മംമ്ത കുറിപ്പില്‍ പങ്കുവച്ചത്. വിറ്റിലിഗോ, ഓടോ ഇമ്യൂനല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ഹാഷ്ടാഗുകളും മംമ്തയുടെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actress Mamta Mohandas about her disease.