അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവച്ച് നടി കാവേരി; തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം
ചെന്നൈ: (www.kasargodvartha.com 19.11.2020) അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവച്ച് നടി കാവേരി കല്ല്യാണി. 'പുന്നകൈ പൂവെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും കാവേരി തന്നെയാണ്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍.
ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മാതാവും കാവേരി തന്നെയാണ്. ബാലതാരമായി സിനിമയിലെത്തി തുടര്‍ന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് കാവേരി.
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഥുനം, വാര്‍ധക്യപുരാണം, ഒരു അഭിഭാഷകന്റെ കേസ്ഡയറി, ദേവരാഗം, ഉദ്യാനപാലകന്‍, ഗുരു, കിലുകില്‍ പമ്പരം, തച്ചിലേടത്ത് ചുണ്ടന്‍, തില്ലാന തില്ലാന, കംഗാരു, ജനകന്‍ തുടങ്ങി നിരവധി മലയാളചിത്രങ്ങളില്‍ കാവേരി അഭിനയിച്ചിട്ടുണ്ട്. ഒപ്പം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും കാവേരി അഭിനയിച്ചു.
Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Actress, Kaveri, Director, Actress Kaveri is now director in Tamil movie