പിങ്ക് ഗൗണില്‍ സുന്ദരിയായി ഭാവന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊച്ചി: (www.kasargodvartha.com 11.09.2021) 'നമ്മളി'ലൂടെ മലയാള സിനിയിലേക്ക് ചുവടുവച്ച ഭാവന മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്. തനത് സംഭാഷണ ശൈലിയും വേഷങ്ങളും മറ്റുള്ളവരില്‍ നിന്ന് താരത്തെ വ്യത്യസ്തമാക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തന്റെ ഫോടോഷൂട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഭാവന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച കിടിലന്‍ ഫോടോഷൂടും വൈറലാകുകയാണ്. പിങ്ക് നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് ഭാവന എത്തിയത്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കി.
ബംഗളൂരുവില്‍ ഭര്‍ത്താവിനൊപ്പമാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.
വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം '96' എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Bhavana, Social media, Actress Bhavana beautiful in pink gown; Images go viral on social media