അഭിനയം തല്‍ക്കാലം നിര്‍ത്തി; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി ഭാമ
കൊച്ചി: (www.kasargodvartha.com 03.06.2021) നിവേദ്യം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായി മാറിയ നടിയാണ് ഭാമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന ഭാമ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് തല്‍ക്കാലം നിര്‍ത്തി എന്നായിരുന്നു ഭാമയുടെ മറുപടി. വിവാഹ ജീവിതം വളരെ മനോഹരമായി തന്നെ പോകുന്നുവെന്നാണ് മറ്റൊരു ചോദ്യത്തിനുള്ള മറുപടി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്. ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്നും അന്വേഷണങ്ങള്‍ക്ക് ഭാമ മറുപടി പറഞ്ഞു.
മകള്‍ സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ ആറു മാസമായെന്നുമാണ് മകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാമ മറുപടി നല്‍കിയത്. മകളുടെ ഫോടോ ഷെയര്‍ ചെയ്യണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടപ്പോള്‍, അധികം വൈകാതെ ഉചിതമായ സമയത്ത് താന്‍ ഫോടോ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭാമയുടെ മറുപടി.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actress Bhama answers questions from fans