അന്വേഷണം അവസാനഘട്ടത്തില്‍; കൂള്‍ ആയി ജനപ്രിയന്‍
Jul 5, 2017, 14:39 IST
കൊച്ചി: (www.kasargodvartha.com 05.07.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന്ആരോപണ വിധേയനായ ദിലീപ്. ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും അന്വേഷണം കൂള്‍ ആയി നേരിടുമെന്നും ദിലീപ് പറഞ്ഞു.
നടി ആക്രമിച്ച കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ദിലീപിന്റെ പ്രസ്താവന. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപും നാദിര്‍ഷയും നിയമോപദേശം തേടിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും കേസില്‍ ബാഹ്യമായ ഇടപെടലൊന്നും നടന്നിട്ടില്ലെന്നും കേസ് അന്വേഷണ സംഘത്തിലുള്ള ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി.
കേസില്‍ അറസ്റ്റുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യമടക്കമുള്ള കാര്യങ്ങള്‍ക്കു ദിലീപും നാദിര്‍ഷയും നിയമോപദേശം തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേസില്‍ പല കാര്യങ്ങള്‍ക്കും പോലീസിനു വ്യക്തത വരുത്താനായാണ് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യാനായി വിശദമായ ചോദ്യാവലി പോലീസ് തയാറാക്കിയിട്ടുണ്ട്.
കൃത്യമായ പദ്ധതിയുമായാണ് പോലീസ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആദ്യ ചോദ്യം ചെയ്യലില്‍ ദിലീപിന്റെ 143 പേജുള്ള മൊഴിയും നാദിര്‍ഷയുടെ 140 പേജുള്ള മൊഴിയും കൃത്യമായി പരിശോധന നടത്തി വിശകലനം ചെയ്താണ് പോലീസ് ചോദ്യാവലി തയാറാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ കഴിയുന്നതോടെ കേസുമായി ബന്ധപ്പെട്ട് ചില അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം. അതേസമയം ദിലീപ് കുറ്റവിമുക്തനായേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Keywords: Kerala, Kochi, news, Top-Headlines, Investigation, Actor, Cinema, Actress attack case: No tension on this investigation, Dileep