ആലിയ ഭട്ടിന്റെ കിടിലന്‍ അഭിനയപ്രകടനം; 'ഗംഗുഭായ് കത്തിയവാഡി' ട്രെയിലര്‍ പുറത്ത്
മുംബൈ: (www.kasargodvartha.com 04.02.2022) ആലിയ ഭട്ടിനെ നായികയായി എത്തുന്ന 'ഗംഗുഭായ് കത്തിയവാഡി' ട്രെയിലര്‍ പുറത്തുവിട്ടു. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗംഗുഭായി എന്ന കേന്ദ്രകഥാപാത്രമായി ആലിയയുടെ കിടിലന്‍ അഭിനയപ്രകടനമാണ് ട്രെയിലറിന്റെ മുഖ്യാകര്‍ഷണം.
ദീപിക പദുകോണ്‍ നായികയായ 'പത്മാവതി'ന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിനെനയാണ് ആലിയ അവതരിപ്പിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ.
ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും അതിഥി വേഷത്തിലെത്തുന്നു. ഫെബ്രുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്‍ഡ്യയും ചേര്‍ന്നാണ് നിര്‍മാണം.
Keywords: Mumbai, News, National, Top-Headlines, Video, Cinema, Entertainment, Actress, Alia Bhat, Trailer, Actress Alia Bhatt's new movie Gangubai Kathiawadi trailer out.