city-gold-ad-for-blogger

24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി വിജയുടെ 'ബീസ്റ്റ്' ട്രെയിലര്‍

ചെന്നൈ: (www.kasargodvartha.com 03.04.2022) സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന വിജയുടെ 'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലറിന് 22 മില്യണിലധികം കാഴ്ചക്കാര്‍. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ട്രെയിലര്‍ ഇത്രയുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയത്. ഏപ്രില്‍ 13നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി വിജയുടെ 'ബീസ്റ്റ്' ട്രെയിലര്‍

മാസും ഫൈറ്റും ഒത്തുചേര്‍ന്ന ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറക്കിയത്. 13 മണിക്കൂര്‍ ആയപ്പോള്‍ തന്നെ 21 മില്യണ്‍ വ്യൂസ് കഴിഞ്ഞിരുന്നു. വീരരാഘവന്‍ എന്ന സ്‌പൈ ഏജെന്റ് ആണ് വിജയിയുടെ കഥാപാത്രം. ആദ്യം ഏപ്രില്‍ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.



മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് വിവരം.

Keywords:  Chennai, News, National, Top-Headlines, Cinema, Entertainment, Actor, Actor Vijay movie Beast trailer cross 22 million views.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia