city-gold-ad-for-blogger

'എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്'; സൂരരൈ പോട്ര് കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് നടന്‍ വിജയ് ദേവരക്കൊണ്ട

ചെന്നൈ: (www.kasargodvartha.com 18.11.2020) സൂരരൈ പോട്ര് കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് വിജയ് ദേവരക്കൊണ്ട. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ നടിയെ കണ്ടെത്തിയത് എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചത്. സുഹൃത്തുക്കളൊപ്പമാണ് സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാന്‍ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍ എന്നും നടന്‍ പറഞ്ഞു.

എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടുന്നു. എത്ര യാഥാര്‍ഥ്യത്തോടെയാണ് ഇവര്‍ അഭിനയിച്ചിരിക്കുന്നത് എന്നും ട്വിറ്ററിലൂടെ വിജയ് ദേവരക്കൊണ്ട അഭിപ്രായപ്പെട്ടു. ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

'എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്'; സൂരരൈ പോട്ര് കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് നടന്‍ വിജയ് ദേവരക്കൊണ്ട

Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Actor, Actor Vijay Deverakonda praises actress Aparna Balamurali

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia