ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; സൈകിളില്‍ വോട് ചെയ്യാനെത്തി നടന് വിജയ്
ചെന്നൈ: (www.kasargodvartha.com 06.04.2021) ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സൈകിളില്‍ വോട് ചെയ്യാനെത്തി തമിഴ് നടന് വിജയ്. മാസ്ക് ധരിച്ച് ചുവപ്പും കറുപ്പും നിറമുള്ള സൈകിള്‍ ചവിട്ടിയാണ് അദ്ദേഹം രാവിലെ ബൂതിലേക്ക് നീങ്ങിയത്. വിജയിയെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.
234 മണ്ഡലങ്ങിലേക്കായി 3998 സ്ഥാനാര്‍ഥികളാണ് തമിഴ്നാട്ടില്‍ ജനവിധി തേടുന്നത്. എ.ഐ.ഡി.എം.കെ സഖ്യവും - ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്നാട്ടില്‍ പ്രധാന പോരാട്ടം.
The man of Simplicity Thalapathy @actorvijay riding a Cycle to Cast his Vote !❤️ #TNElections2021 pic.twitter.com/vsb8jnfLqq
— #Thalapathy65 (@Vijay65FilmPage) April 6, 2021
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Actor, Tamil Nadu-Election-2021, Politics, Election, Actor Vijay cycles to TN polling booth to cast his vote
< !- START disable copy paste -->