New Movie | ഉണ്ണി മുകുന്ദന്റെ 'ഷെഫീക്കിന്റെ സന്തോഷ'ത്തിന് ക്ലീന്‍ യു സര്‍ടിഫികറ്റ്
കൊച്ചി: (www.kasargodvartha.com) ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞുവെന്ന് റിപോര്‍ട്. ക്ലീന്‍ യു സര്‍ടിഫികറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും നാല് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
എല്‍ദോ ഐസകാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നൗഫല്‍ അബ്ദുള്ള എഡിറ്റിങും നിര്‍വഹിക്കുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.
റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന വിഭാഗത്തിലായിരിക്കും 'ഷെഫീക്കിന്റെ സന്തോഷം' എത്തുക. ശാന്‍ റഹ് മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor Unni Mukundan starrer film Shefeekinte Santhosham censored with clean U.