വിശ്രമം കഴിഞ്ഞ് നടന്‍ ടൊവീനോ തോമസ് ലൊക്കേഷന്‍ തിരക്കുകളിലേക്ക്; ഉഷ്മളമായ വരവേല്‍പ്പ് ഒരുക്കി അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: (www.kasargodvartha.com 03.11.2020) വിശ്രമം കഴിഞ്ഞ് നടന്‍ ടൊവീനോ തോമസ് ലൊക്കേഷന്‍ തിരക്കുകളിലേക്ക്. 'കാണെക്കാണെ'എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തിന് ഉഷ്മളമായ വരവേല്‍പ്പാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നല്‍കിക്കൊണ്ടായിരുന്നു ടൊവീനോയെ സ്വീകരിച്ചത്.
ബി എസ് രോഹിത് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവീനോയ്ക്ക് പരിക്കേറ്റത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന താരം പിന്നീട് സുഖംപ്രാപിച്ച് വീട്ടിലെത്തി. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു.
Keywords: Kochi, news, Kerala, Top-Headlines, Actor, Cinema, Entertainment, Injured, Actor Tovino Thomas resumes the cinema shooting