city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tovino Thomas | അപ്രതീക്ഷിതമായി വീണ്ടും താരമെത്തി; ആരേയും അറിയിക്കാതെ സിനിമ മുഴുവന്‍ കണ്ട് മടങ്ങി; തിരക്കൊഴിഞ്ഞ് ടൊവീനോയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ ത്രിലില്‍ ആരാധകര്‍

കാസര്‍കോട്: (www.kasargodvartha.com) അപ്രതീക്ഷിതമായി വീണ്ടും താരമെത്തിയതോടെ തിരക്കൊഴിഞ്ഞ് ടൊവീനോയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ ത്രിലില്‍ ആരാധകര്‍. ബുധനാഴ്ച രാവിലത്തെ ഷോയ്ക്കാണ് സിനിമ കാണാനായി ടൊവീനോ തല്ലുമാല സിനിമ പ്രദർശിപ്പിക്കുന്ന മൂവി മാക്‌സ് തിയേറ്ററില്‍ എത്തിയത്. തിയേറ്റര്‍ ഉടമകളെ പോലും അറിയിക്കാതെയാണ് താരം വന്നത്. ഉച്ചയോടെ സിനിമ കണ്ട് മടങ്ങുകയും ചെയ്തു.
  
Tovino Thomas | അപ്രതീക്ഷിതമായി വീണ്ടും താരമെത്തി; ആരേയും അറിയിക്കാതെ സിനിമ മുഴുവന്‍ കണ്ട് മടങ്ങി; തിരക്കൊഴിഞ്ഞ് ടൊവീനോയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ ത്രിലില്‍ ആരാധകര്‍

കഴിഞ്ഞ ദിവസം സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ രാത്രി 10 മണിക്കുള്ള സെകൻഡ് ഷോയ്ക്ക് താരവും സഹ താരങ്ങളും എത്തിയിരുന്നു. ആളുകള്‍ ഇരമ്പി എത്തിയതിനാല്‍ വിജയാഘോഷത്തില്‍ പങ്കെടുത്ത ശേഷം കുറച്ചുസമയം സിനിമ കണ്ട് മടങ്ങുകയായിരുന്നു. ബുധനാഴ്ച സിനിമ മുഴുവന്‍ കാണാനാണ് താരം വീണ്ടുമെത്തിയത്. കാണികള്‍ക്കിടയില്‍ തന്നെ ഇരുന്ന് തന്റെ സിനിമ ആസ്വദിച്ച് കണ്ടായിരുന്നു മടക്കം.

ടൊവീനോ എത്തിയ വിവരം അറിഞ്ഞ് വലിയ ആള്‍ക്കൂട്ടം തന്നെ പിന്നീട് തിയേറ്റര്‍ പരിസരത്ത് എത്തിയിരുന്നു.

Keywords:  Kasaragod, Kerala, News, Top-Headlines, Cinema, Theater, Film, Actor, Celebration, Entertainment, Actor Tovino Thomas arrived at theater to watch his own film.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia