city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Actor Tovino Fishing | കാസര്‍കോട്ട് വലയെറിഞ്ഞ് ടൊവീനോ; കിട്ടിയത്?

ഉദുമ: (www.kasargodvartha.com) നടന്‍ ടൊവീനോ തോമസ് ഷൂടിങ് ലൊകേഷനിലെ ഇടവേളയില്‍ വലയെറിയുന്നതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ലളിത് റിസോര്‍ടില്‍ താമസിക്കുന്നതിനിടെ കടല്‍ കാണാന്‍ എത്തിയപ്പോഴാണ് വലയെറിയുന്നവരെ കണ്ട് ടൊവീനോ ഒപ്പം കൂടിയത്. തനിക്കും വലയെറിയണമെന്ന് താരം ആവശ്യപ്പെട്ടപ്പോള്‍ വലയെറിയുന്ന വിധം മീന്‍പിടുത്തക്കാര്‍ കാണിച്ചുകൊടുത്തു.
  
Actor Tovino Fishing | കാസര്‍കോട്ട് വലയെറിഞ്ഞ് ടൊവീനോ; കിട്ടിയത്?

വല ആഞ്ഞ് വീശിയെറിഞ്ഞപ്പോള്‍ കാര്യമായ മീന്‍ തടഞ്ഞതായാണ് ഒപ്പമുണ്ടായിരുന്നവര്‍ വെളിപ്പെടുത്തിയത്. ഉദുമ പടിഞ്ഞാറിലെ റിസോര്‍ടിന് സമീപത്തെ ബീചില്‍ നട്ടുച്ചയ്ക്കാണ് മീന്‍ പിടിക്കുന്നത് കണ്ട് താരത്തിന് വലയെറിയാന്‍ മോഹം തോന്നിയത്.

കാസര്‍കോട് കേന്ദ്രീകരിച്ച് ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ടെവീനോ കാസര്‍കോട് താമസിക്കുന്നത്. തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷം ചിത്രീകരിക്കുന്ന സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. സിനിമയില്‍ ടൊവിനോയ്ക്ക് ഒപ്പം നിമിഷ സജയനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തില്‍ ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്.

ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. എലാനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവാണ് സിനിമ നിര്‍മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേകേഴ്സ് എന്നിവരും നിര്‍മാണ പങ്കാളികളാണ്. ടൊവീനോയുടെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായ അജയന്റെ രണ്ടാം മോഷണമെന്ന സിനിമയും കാസര്‍കോട്ട് തന്നെയാണ് ഷൂടിങ് ലൊകേഷനായി തീരുമാനിച്ചിരിക്കുന്നത്. തെന്നിന്‍ഡ്യന്‍ നായിക കൃതി ഷെട്ടി ചിത്രത്തില്‍ നായികയാവുമെന്നാണ് റിപോര്‍ട്.

Keywords:  Kasaragod, Kerala, News, Uduma, Actor, Cinema, fish, Fishing, Entertainment, Ajayante Randam Moshanam, Actor Tovino Fishing On Sea.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia