ബോളിവുഡ് നടന്‍ സുശാന്ത് സിങ് തൂങ്ങി മരിച്ച നിലയില്‍
Jun 14, 2020, 15:53 IST
മുംബൈ:(www.kasargodvartha.com 14/06/2020) പ്രമുഖ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. പന്ത്രണ്ടോളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച സുശാന്ത് ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഇന്‍ മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയെ ആസ്പദമാക്കി 2016 ല്‍ പുറത്തിറങ്ങിയ 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സുശാന്താണ്. 2016ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫഌറ്റില്‍ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹത്തിന്റെ താമസം. നാലു ദിവസങ്ങള്‍ക്ക് മുമ്പ് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയെന്‍ ജീവനൊടുക്കിയിരുന്നു.
Keywords: Top-Headlines, Bollywood, Hanged, Cinema, Mumbai, suicide, Actor, Actor Sushant Singh Rajput found hanging at home