city-gold-ad-for-blogger

'ഒറ്റക്കൊമ്പന്‍': ഈസ്റ്റര്‍ ദിന ആശംസയോടൊപ്പം പോസ്റ്റര്‍ പങ്കുവച്ച് സുരേഷ് ഗോപി

കൊച്ചി: (www.kasargodvartha.com 17.04.2022) നടന്‍ സുരേഷ് ഗോപി നായകനായി എത്തുന്ന 'ഒറ്റക്കൊമ്പന്‍' ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. 'ഇനി ഉയര്‍ത്തെഴുന്നേല്പിന്റെ കാലം' എന്ന ടാഗോടെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. ഈസ്റ്റര്‍ ദിന ആശംസയോടൊപ്പം സുരേഷ് ഗോപിയാണ് പോസ്റ്റര്‍ പങ്കുവച്ചത്.

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. അതേസമയം, തങ്ങളുടെ ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

'ഒറ്റക്കൊമ്പന്‍': ഈസ്റ്റര്‍ ദിന ആശംസയോടൊപ്പം പോസ്റ്റര്‍ പങ്കുവച്ച് സുരേഷ് ഗോപി

പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്റെ അണിയറക്കാര്‍ കൊടുത്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ള കേസില്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ച സുപ്രീം കോടതി വിചാരണ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു.



Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Easter, Actor Suresh Gopi movie Ottakomban poster released.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia