സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന് പറയുകയാണെങ്കില്‍, കാര്യസ്ഥന്മാരെ കൊണ്ട് കുട പിടിപ്പിക്കുന്ന സൂപെര്‍താരങ്ങള്‍ ഏതു ഗണത്തില്‍ പെടും: ഷമ്മി തിലകന്‍
Jul 21, 2021, 17:20 IST
കൊച്ചി: (www.kasargodvartha.com 21.07.2021) മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ഫെയ്‌സ്ബുകിലൂടെ സൂപെര്‍താരങ്ങളെ വിമര്‍ശിച്ച് മുന്നോട്ട് വന്നിരിക്കയാണ് നടന്‍ ഷമ്മി തിലകന്‍.
'സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക?' എന്ന് ഷമ്മി തിലകന്‍ കുറിച്ചു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor Shammi Thilakan about superstars