city-gold-ad-for-blogger

'നിങ്ങളുടെ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!'; 5-ാം വാരത്തിലും മികച്ച പ്രതികരണവുമായി 'ഹൃദയം' പ്രദര്‍ശനം തുടരുന്ന അവസരത്തില്‍ പ്രേക്ഷകരോട് പ്രണവ് മോഹന്‍ലാല്‍

കൊച്ചി: (www.kasargodvartha.com 20.02.2022) തുടര്‍ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണവുമായി പ്രണവ് മോഹന്‍ലാലിന്റെ 'ഹൃദയം' പ്രദര്‍ശനം തുടരുന്നു. ഈ അവസരത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയാണ് പ്രണവ്. 'ഹൃദയം ഇന്‍ഡ്യയിലെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. നിങ്ങളുടെ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!', എന്ന് പ്രണവ് ഫെയ്‌സ്ബുകില്‍ കുറിച്ചു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തീയേറ്ററുകളിലെത്തിയതിന്റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

'നിങ്ങളുടെ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!'; 5-ാം വാരത്തിലും മികച്ച പ്രതികരണവുമായി 'ഹൃദയം' പ്രദര്‍ശനം തുടരുന്ന അവസരത്തില്‍ പ്രേക്ഷകരോട് പ്രണവ് മോഹന്‍ലാല്‍

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രമാണ് 'ഹൃദയം'.



Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Pranav Mohanlal, Actor Pranav Mohanlal movie Hridayam running successfully in fifth week.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia