city-gold-ad-for-blogger

നടന്‍ നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വിവാഹിതനായി

തിരുവനന്തപുരം: (www.kasargodvartha.com 12.11.2020) നടന്‍ നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ വൃന്ദ പി നായരാണ് വധു. ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സിനിമ പ്രവര്‍ത്തകര്‍ വിവാഹത്തിന് ഉണ്ടായിരുന്നില്ല.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ടി ആര്‍ സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. മൂത്ത മകന്‍ ഉണ്ണി വേണു.

നടന്‍ നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വിവാഹിതനായി

Keywords: News, Thiruvananthapuram, Kerala, Top-Headlines, Cinema, Entertainment, Actor, son, marriage, Actor Nedumudi Venu's son Kannan married

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia