നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 11.10.2021) നടന്‍ നെടുമുടി വേണുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. നേരത്തേ കോവിഡ് ബാധിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡികല്‍ റിപോര്‍ടില്‍ പരാമര്‍ശിക്കുന്നു. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിയറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു. തിയറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Entertainment, COVID-19, Health, Hospital, Cinema, Actor, Actor Nedumudi Venu hospitalized