ഇത്തവണയും ലാലേട്ടന്റെ പിറന്നാള്‍ ആഘോഷം വീട്ടില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം; ചിത്രങ്ങള്‍ കാണാം
ലോക് ഡൗണ്‍ കാലത്ത് എത്തിയ ജന്മദിനം ചെന്നൈയിലെ വീട്ടില്‍ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മോഹന്‍ലാലിന്റെ അടുത്തചങ്ങാതിയായ സമീര്‍ ഹംസയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ചെന്നൈയിലെ വീട്ടില്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം.
മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ എന്നു തുടങ്ങി മലയാളസിനിമയിലെ നിരവധി താരങ്ങളാണ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുമ്പോള്‍, നാലു പതിറ്റാണ്ടിലേറെയായി സജീവമായ സിനിമാജീവിതത്തില്‍ പുതിയൊരു മേല്‍വിലാസം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
'ബറോസ്' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും കടന്നിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെയാണ് ഗോവയില്‍ പൂര്‍ത്തിയാക്കിയത്.