city-gold-ad-for-blogger

'അര്‍ഹമായ സ്ഥലത്ത് നിന്ന് സിനിമയുടെ തകര്‍പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാം'; മരക്കാര്‍ തീയേറ്റര്‍ റിലീസിലെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

കൊച്ചി: (www.kasargodvartha.com 12.11.2021) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് പിന്നാലെ സന്തോഷം പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ആ ഗംഭീര സര്‍പ്രപൈസിന്റെ പൂട്ട് തുറക്കാനുള്ള സമയമായി. ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല. അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്, അര്‍ഹമായ സ്ഥലത്ത് നിന്ന് സിനിമയുടെ തകര്‍പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാം', എന്ന് അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു. 

'അര്‍ഹമായ സ്ഥലത്ത് നിന്ന് സിനിമയുടെ തകര്‍പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാം'; മരക്കാര്‍ തീയേറ്റര്‍ റിലീസിലെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

മരക്കാര്‍ 2021 ഡിസംബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം വന്നതിന് ശേഷം കഴിഞ്ഞ ഒരാഴ്ചയായി നടന്ന ചര്‍ചകളിലാണ് ചിത്രം തീയേറ്റര്‍ റിലീസ് ആണെന്നുള്ള തീരുമാനം പുറത്തുവന്നത്. മന്ത്രി സജി ചെറിയാന്‍ ആണ് ആദ്യമായി മാധ്യമങ്ങളോട് റിലീസ് തീയതി പ്രഖ്യാപിച്ചത്.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Theater, Mohanlal, Actor Mohanlal shares joy after the announcement that Marakkar will be released in theaters

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia