city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബാംഗങ്ങളുടെയും നന്ദി'; കേന്ദ്രമന്ത്രി വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാര്‍

തിരുവനന്തപുരം: (www.kasargodvartha.com 02.08.2021) കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് നടന്‍ കൃഷ്ണകുമാര്‍. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും കൃഷ്ണകുമാര്‍ പങ്കുവച്ചു. 

ഊണിന് ശേഷം വളരെ നേരം കുടുംബാങ്ങളുമായി  ചിലവഴിച്ചന് ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബാംഗങ്ങളുടെയും നന്ദി അറിയിക്കുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 

'ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബാംഗങ്ങളുടെയും നന്ദി'; കേന്ദ്രമന്ത്രി വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാര്‍

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രീ വി മുരളീധരന്‍..  മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും.. കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.. 

എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗണ്‍സിലറുമായ ശ്രീ അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. 

'ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബാംഗങ്ങളുടെയും നന്ദി'; കേന്ദ്രമന്ത്രി വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാര്‍

ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി  ചിലവഴിച്ചന് ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി ചേട്ടന്‍ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബാംഗങ്ങളുടെയും നന്ദി അറിയിക്കുന്നു.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Cinema, Entertainment, Actor Krishnakumar shared the joy of the Union Minister coming home

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia