നടന്‍ കാര്‍ത്തിക്കിനും രഞ്ജനി ചിന്നസ്വാമിയ്ക്കും കുഞ്ഞു പിറന്നു
ചെന്നൈ: (www.kasargodvartha.com 21.10.2020) തമിഴ് നടന്‍ കാര്‍ത്തിക്കിനും രഞ്ജനി ചിന്നസ്വാമിയ്ക്കും കുഞ്ഞു പിറന്നു. കാര്‍ത്തി തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. ട്വിറ്ററിലാണ് താരം വിവരം അറിയിച്ചത്.''സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും വേണം''- കാര്‍ത്തി കുറിച്ചു. കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയും ട്വീറ്റ് ഷെയര്‍ ചെയ്തു.
2011 ലാണ് കാര്‍ത്തിയും രഞ്ജനിയും വിവാഹിതരാകുന്നത്. 2013 ല്‍ ഇവര്‍ക്ക് ഒരു മകള്‍ പിറന്നിരുന്നു. ഉമയാള്‍ എന്നാണ് പേര്.
കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം 'സുല്‍ത്താനാ'ണ്. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഡ്രീം വാര്യര്‍ പിച്ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.
We are blessed! Thank you yet again Dr. Nirmala Jayashankar and team 🙏🏽🙏🏽🙏🏽 https://t.co/gpzkWZQIYF
— Suriya Sivakumar (@Suriya_offl) October 20, 2020
Keywords: News, National, India, Chennai, Top-Headlines, Cinema, Actor, Entertainment, Baby, Birth, Actor Karthi and wife Ranjani blessed with a baby boy