ഇന്ദ്രന്‍സ് നായകനാകുന്ന 'വേലുക്കാക്ക' ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക്
കൊച്ചി: (www.kasargodvartha.com 04.07.2021) ഇന്ദ്രന്‍സ് നായകനാകുന്ന 'വേലുക്കാക്ക' എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേലുക്കാക്ക'. നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ജൂലൈ ആറിനാണ് റിലീസ്.
പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. എകെജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് ആണ് നിര്‍വഹിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Technology, Actor Indrans' new movie 'Velukkakka' will arrive as OTT release