Hareesh Peradi | 'നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്‍ഡ്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്'; രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി നടന്‍ ഹരീഷ് പേരടി
കൊച്ചി: (www.kasargodvartha.com) കുറേ നാളുകള്‍ നീണ്ടുനിന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് കഴിഞ്ഞ ദിവസം സമാപനം കുറിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയ്ക്ക് പ്രശംസയുമായി നടന്‍ ഹരീഷ് പേരടി. ഇന്‍ഡ്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്‍ഡ്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുകില്‍ കുറിച്ചു.
ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്‍ഡ്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യമെന്ന് ഹരീഷ് പേരടി പറഞ്ഞു. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ രാഹുല്‍ ?ഗാന്ധിയെ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
'ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രിയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്...ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യം ...നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്‍ഡ്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...ആശംസകള്‍...'
Keywords: Kochi, News, Kerala, Top-Headlines, Cinema, Actor, Entertainment, Rahul_Gandhi, Actor Hareesh Peradi's facebook post about Rahul Gandhi.