First Look Poster | കിടിലന്‍ ലുകില്‍ ധ്യാന്‍ ശ്രീനിവാസന്‍; 'ബുള്ളറ്റ് ഡയറീസ്' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി
കൊച്ചി: (www.kasargodvartha.com) ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. നവാഗതനായ സന്തോഷ് മുണ്ടൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രയാഗാ മാര്‍ടിനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ശാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്‍ റഹ് മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, കല അജയന്‍ മങ്ങാട്, മേകപ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് പരസ്യകല യെലോ ടൂത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor Dhyan Sreenivasan Movie Bullet Diaries First Look Poster Out.