'ഏതൊരു നാടിന്റെയും നിലനില്‍പിന്റെ അടിസ്ഥാനം യഥാര്‍ഥ കര്‍ഷകരും അവരുടെ കൃഷിയുമാണ്'; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യപിച്ച് നടന്‍ ബാബു ആന്റണി
Feb 5, 2021, 15:18 IST
കൊച്ചി: (www.kasargodvartha.com 05.02.2021) 'ഏതൊരു നാടിന്റെയും നിലനില്‍പിന്റെ അടിസ്ഥാനം യഥാര്‍ഥ കര്‍ഷകരും അവരുടെ കൃഷിയുമാണ്' എന്നാണ് നടന്‍ ബാബു ആന്റണി. അധികം വാക്കുകളൊന്നുമില്ലാതെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യപിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.
കര്‍ഷക സമരത്തില്‍ രാജ്യാന്തര തലത്തില്‍ തന്നെ സിനിമ, കായിക, സംഗീത മേഖലയിലെ പ്രമുഖര്‍ നിലപാട് വ്യക്തമാക്കുകയാണ്. അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ താരങ്ങളാണ് രംഗത്തെത്തിയത്. കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള നടന്‍ സലീം കുമാറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, farmer, Protest, Actor Babu Antony announces support for farmers' strike