എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷിന് വോടഭ്യര്‍ത്ഥിച്ച് നടന്‍ ആസിഫ് അലി; ശ്രദ്ധേയമായി റോഡ് ഷോ
Apr 1, 2021, 11:09 IST
കൊല്ലം: (www.kasargodvartha.com 01.04.2021) കൊല്ലം മണ്ഡലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷിന് വോട് അഭ്യര്‍ത്ഥിച്ച് നടന്‍ ആസിഫ് അലിയുടെ റോഡ് ഷോ ശ്രദ്ധേയമായി. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. തങ്കശ്ശേരിയില്‍ നിന്നാണ് നൂറ് കണക്കിന് ബൈകുകളുടെ അകമ്പടിയോടു കൂടി റോഡ് ഷോ ആരംഭിച്ചത്.
എല്ലാവരുടെയും സ്‌നേഹവും സന്തോഷവും കാണുമ്പോള്‍ മുകേഷ് വീണ്ടും ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പ്രചാരണ പ്രസംഗത്തില്‍ വ്യക്തമാക്കി. കൊല്ലം മണ്ഡലത്തില്‍ മുകേഷിന്റെ എതിരാളി കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ്.
Keywords: Kollam, News, Kerala, Top-Headlines, Cinema, Entertainment, Actor Asif Ali urges LDF candidate M Mukesh to vote; Notable roadshow