യുവനടന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍
മുംബൈ: (www.kasargodvartha.com 30.09.2020) യുവനടന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബിഹാര്‍ സ്വദേശിയായ അക്ഷത് ഉത്കര്‍ഷിനെയാണ് മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രണയത്തിലായിരുന്ന യുവതിക്കൊപ്പമാണ് നടന്‍ താമസിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയിലെ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. രാത്രി പതിനൊന്നരയോടെ കാമുകിയാണ് നടനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്‍ തന്റെ അച്ഛനെ വിളിച്ചിരുന്നു.
ടിവി ഷോ കാണുകയാണെന്നും തിരിച്ചുവിളിക്കാമെന്നും തിരിച്ചുവിളിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. അക്ഷത് ആത്മഹത്യ ചെയ്‌തെന്ന് പിന്നീട് കാമുകി വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞതായി ദേശീയ മാധ്യമത്തില്‍ വ്യക്തമാക്കുന്നു.
Keywords: Mumbai, news, National, House, Police, Actor, suicide, Death, Top-Headlines, Cinema, Actor Akshat Utkarsh found dead at Mumbai home