New Movie | അജിത്തിന്റെ 'തുനിവ്' ഒടിടിയിലേക്ക്; റിലീസ് തീയതിയായി
ചെന്നൈ: (www.kasargodvartha.com) അജിത്ത് നായകനായി എത്തിയ'തുനിവ്' ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയായി. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപോര്‍ട്. 'തുനിവി'ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. മഞ്ജു വാര്യരാണ് 'തുനിവി'ലെ നായിക.
നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ 'തുനിവി'ന്റെ ഒടിടി പാര്‍ട്ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. 'തുനിവ്' ഇതിനകം തന്നെ 200 കോടി ക്ലബില്‍ എത്തിയിരുന്നു. 'വിശ്വാസം', 'വലിമൈ' എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷന്‍ നേടിയത്. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Keywords: Chennai, news, National, Cinema, Entertainment, Top-Headlines, Actor, Actor Ajith starrer new film Thunivu gets a OTT release date.