city-gold-ad-for-blogger

അഭിഷേക് ബച്ചന്‍ നായകനായി എത്തുന്ന 'ദസ്വി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു

മുംബൈ: (www.kasargodvartha.com 23.03.2022) അഭിഷേക് ബച്ചന്‍ നായകനായി എത്തുന്ന 'ദസ്വി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാമി ഗൗതമാണ് നായിക. 'ഗംഗ റാം ചൗധരി' എന്ന കഥാപാത്രത്തെ അഭിഷേക് ബച്ചന്‍ അവതരിപ്പിക്കുന്നു. ഐപിഎസ് ഓഫീസര്‍ 'ജ്യോതി ദേസ്വാളി'ന്റെ വേഷത്തിലാണ് യാമി ഗൗതം എത്തുന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് 'ദസ്വി'.

അഭിഷേക് ബച്ചന്‍ നായകനായി എത്തുന്ന 'ദസ്വി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു

കബിര്‍ തേജ്പാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം. ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. മഡോക് ഫിലിസും ജിയോ സ്റ്റുഡിയോസുമാണ് ബാനര്‍. തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ഇതെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്. എല്ലാവരും ചിത്രം കാണണമെന്നും അഭിഷേക് ബച്ചന്‍ അഭ്യര്‍ഥിച്ചു.



നിമ്രത് കൗര്‍, അരുണ്‍ കുശ്വ, മനു റിഷി, ശിവാങ്കിത് സിംഗ് പരിഹാര്‍, സുമിത് റോയ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സചിന്‍- ജിഗാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നെറ്റ്ഫ്‌ലിക്‌സ്, ജിയോസിനിമ പ്ലാറ്റ്‌ഫോമിലൂടെ ഏപ്രില്‍ ഏഴിനാണ് ചിത്രം സ്ട്രീം ചെയ്യുക. അഭിഷേക് ബച്ചന് പ്രതീക്ഷകളുള്ള ഒരു ചിത്രമാണ് 'ദസ്വി'. നിരവധി പേരാണ് ഇതിനകം തന്നെ ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Keywords:  Mumbai, News, National, Top-Headlines, Cinema, Entertainment, Abhishek Bachchan, Trailer, Video, Actor, Abhishek Bachchan movie Dasvi's Trailer Out. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia