city-gold-ad-for-blogger

ആഷിഖ് അബുവിന്റെ 'വൈറസിന്' സ്‌റ്റേ

കൊച്ചി:(www.kasargodvartha.com 07/02/2019) നിപ രോഗബാധയെ കേരളം നേരിട്ടതിനെ പ്രമേയമാക്കി ആഷിഖ് അബുവും സംഘവും ചെയ്യുന്ന സിനിമ വൈറസിന് സ്‌റ്റേ. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതിയാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിച്ച സിനിമയുടെ റിലീസ് ഏപ്രില്‍ 11നാണ് തീരുമാനിച്ചിരുന്നത്. വിഷു റിലീസായി പ്രഖ്യാപിച്ചിരിക്കെയുള്ള സ്‌റ്റേ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ആഷിഖ് അബുവിന്റെ 'വൈറസിന്' സ്‌റ്റേ

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന വൈറസ് ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

യുവ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹണം. 'കെഎല്‍ 10 പത്തി'ന്റെ സംവിധായകനും 'സുഡാനി ഫ്രം നൈജീരിയ'യുടെ സഹരചയിതാവുമായ മുഹ്‌സിന്‍ പരാരി, അമല്‍ നീരദ് ചിത്രം വരത്തന്റെ രചന നിര്‍വ്വഹിച്ച സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment,Court,Aashiq Abu's virus movie got stay from Ernakulam sessions court

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia