ഇന്‍ഡ്യയുടെ ക്രികെറ്റ് ലോകകപ് വിജയത്തിന്റെ കഥ പറയുന്ന '83'ന് നികുതി ഒഴിവാക്കി ഡെല്‍ഹി സര്‍കാര്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 22.12.2021) 1983ലെ ഇന്‍ഡ്യയുടെ ക്രികെറ്റ് ലോകകപ് വിജയത്തിന്റെ കഥ പറയുന്ന ചിത്രം '83'ന് വിനോദനികുതി ഒഴിവാക്കി ഡെല്‍ഹി സര്‍കാര്‍. സംവിധായകന്‍ കബീര്‍ ഖാന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ വിവരം പങ്കുവച്ചത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഡിസംബര്‍ 24ന് തീയേറ്ററുകളിലെത്തും.
കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങാണ് ടീം ക്യാപ്റ്റന്‍ കൂടിയായ കപില്‍ ദേവിനെ അവതരിപ്പിക്കുക. കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി ദീപിക പദുക്കോണും ചിത്രത്തില്‍ വേഷമിടുന്നു. ഹാര്‍ഡി സന്ധു, ജീവ, തഹിര്‍ രാജ് ഭാസിന്‍, സാഖിബ് സലീം, അമ്മി വിര്‍ക് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഡെല്‍ഹിയില്‍ ചിത്രം നികുതിരഹിതമാക്കിയതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും സംവിധായകനും നിര്‍മാണ പങ്കാളിയുമായ കബീര്‍ ഖാന്‍ നന്ദി പറഞ്ഞു. ഇതിനകം തന്നെ സിനിമയില്‍ രണ്‍വീര്‍ സിങിന്റെ അപിയറന്‍സ് ഏറെ ചര്‍ച ആയിക്കഴിഞ്ഞു.
Keywords: New Delhi, News, National, Top-Headlines, Cinema, Entertainment, Government, Tax, '83' movie declared tax-free in Delhi
< !- START disable copy paste -->