city-gold-ad-for-blogger

Watch | ഒരേ ഗ്രാമത്തിൽ നിന്ന് 69 പേർ ഒരുമിച്ച് ബസ് കയറി സിനിമ കാണാൻ തീയേറ്ററിൽ; തുളുനാടിന്റെ സംസ്‌കാരങ്ങൾ ചിത്രീകരിച്ച 'കാന്താര' സൂപർ ഹിറ്റ്


കാസർകോട്: (www.kasargodvartha.com)
റിഷബ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം 'കാന്താര' വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. എല്ലാ ബോക്‌സ് ഓഫീസ് റെകോർഡുകളും തകർത്ത് ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കർണാടകയിലെ തുളുനാട് പ്രദേശത്തെ പുരാതന പാരമ്പര്യങ്ങളും നാടോടിക്കഥകളും മികച്ച രീതിയിൽ ചിത്രീകരിച്ച ഈ ആക്ഷൻ ത്രിലർ ദൃശ്യവിസ്മയം കാണാൻ ആളുകൾ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്.

               
Watch | ഒരേ ഗ്രാമത്തിൽ നിന്ന് 69 പേർ ഒരുമിച്ച് ബസ് കയറി സിനിമ കാണാൻ തീയേറ്ററിൽ; തുളുനാടിന്റെ സംസ്‌കാരങ്ങൾ ചിത്രീകരിച്ച 'കാന്താര' സൂപർ ഹിറ്റ്

ഇതിനെല്ലാം ഇടയിൽ കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. നഗരങ്ങൾ മാത്രമല്ല, ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും കാന്താരയുടെ പ്രശസ്തി എത്തിയെന്ന് തെളിയിച്ച്, ഋഷബ് ഷെട്ടിയുടെ മാസ്റ്റർപീസ് തിയേറ്ററിൽ കാണുന്നതിനായി കാസർകോട്ടെ ഒരു ഗ്രാമത്തിൽ നിന്ന് 69 പേർ ഒരുമിച്ച് ബസ് കയറി കാസർകോട്ടെത്തി. ബഡിയടുക്ക പഞ്ചായതിലെ കുന്തലുമൂല ഗ്രാമത്തിലെ 69 പേരാണ് സിനിമ കാണാൻ തീയേറ്ററിൽ ഒത്തുകൂടിയത്.
             
Watch | ഒരേ ഗ്രാമത്തിൽ നിന്ന് 69 പേർ ഒരുമിച്ച് ബസ് കയറി സിനിമ കാണാൻ തീയേറ്ററിൽ; തുളുനാടിന്റെ സംസ്‌കാരങ്ങൾ ചിത്രീകരിച്ച 'കാന്താര' സൂപർ ഹിറ്റ്

ചിത്രം സംവിധാനം ചെയ്യുന്നതിനൊപ്പം കാന്താരയിൽ റിഷബ് അഭിനയിച്ചിട്ടുമുണ്ട്. സപ്തമി ഗൗഡ, മാനസി സുധീർ, പ്രമോദ് ഷെട്ടി, അച്യുത് കുമാർ, ദീപക് റായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘർഷത്തിന്റെ കഥയാണ് ഈ ആക്ഷൻ ത്രിലർ പറയുന്നത്. ഭൂതക്കോല, യക്ഷഗാനം, കമ്പള തുടങ്ങിയ പുരാതന സംസ്കാരങ്ങളും സിനിമയിൽ വ്യാപകമായി ചർച ചെയ്യുന്നു. സെപ്തംബർ 30 ന് റിലീസ് ചെയ്ത കാന്താര ഹിന്ദിയിൽ ഒക്ടോബർ 14 ന് വീണ്ടും റിലീസ് ചെയ്തു, പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ധനുഷ്, കിച്ച സുധീപ് തുടങ്ങി നിരവധി തെന്നിന്ത്യൻ സൂപർതാരങ്ങളിൽ നിന്നും കാന്താരയ്ക്ക് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്.

Keywords: 69 Villagers From Kerala’s Kasaragod Take Bus To Watch Rishab Shetty’s Kantara Together, Kerala,Kasaragod,news,Top-Headlines,Theater,Cinema,Karnataka.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia