city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; അഭിമാനനേട്ടവുമായി മലയാള സിനിമ, മികച്ച സംവിധായകന്‍ ജയരാജ്

ന്യൂഡല്‍ഹി:(www.kasargodvartha.com 13/04/2018) ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. അഭിമാനനേട്ടവുമായി മലയാള സിനിമ. മികച്ച സംവിധായകനായ് ജയരാജ്, തിരക്കഥാകൃത്തായി സജീവ് പാഴൂര്‍, മികച്ച ഗായകനായി യേശുദാസ്, സഹ നടനായി ഫഹദ് ഫാസിലിനേയും തെരഞ്ഞെടുത്തു.

ഇറാക്കില്‍ ഐ എസിന്റെ പിടിയിലായ നേഴ്‌സുമാരുടെ കഥ പറഞ്ഞ ദിലീഷ് പോത്തന്‍ ചിത്രം ടേക്ക് ഓഫ് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹത നേടി. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.

നടനും സംവിധായകനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്‌കാര നിര്‍ണയം നടത്തിയത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; അഭിമാനനേട്ടവുമായി മലയാള സിനിമ, മികച്ച സംവിധായകന്‍ ജയരാജ്


അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍

സംവിധായകന്‍- ജയരാജ് (ഭയാനകം)
ജനപ്രിയ ചിത്രം- ബാഹുബലി 2
ചിത്രം: വില്ലേജ് റോക്ക് സ്റ്റാര്‍ (അസം)
നടന്‍ - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
നടി- ശ്രീദേവി (ചിത്രം-മോം)
സഹനടന്‍ - ഫഫദ് ഫാസില്‍
സഹനടി- ദിവ്യ ദത്ത (ഇരാദാ- ഹിന്ദി)
തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അവലംബിതം)- ചിത്രം: ഭയാനകം (ജയരാജ്)

ഗായകന്‍ - കെ.ജെ. യേശുദാസ് (ഗാനം- പോയ് മറഞ്ഞ കാലം (ഭയാനകം)
ഗായിക - ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
സംഗീതം - എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം- എ.ആര്‍. റഹ്മാന്‍ (മോം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ഛായാഗ്രഹണം - നിഖില്‍ എസ്.പ്രവീണ്‍ (ഭയാനകം)
പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

ഹിന്ദി - ന്യൂട്ടന്‍
തമിഴ് - ടു ലെറ്റ്
ഒറിയ - ഹലോ ആര്‍സി
ബംഗാളി - മയൂരക്ഷി
ജസാറി - സിന്‍ജാര്‍
തുളു - പഡായി
ലഡാക്കി - വോക്കിങ് വിത് ദി വിന്‍ഡ്
കന്നഡ- ഹെബ്ബട്ടു രാമക്ക
തെലുങ്ക് - ഗാസി


ദേശീയോദ്ഗ്രഥന ചിത്രം: ധപ്പ
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ്- രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം- ഗോവിന്ദ മണ്ഡല്‍
എഡിറ്റിങ്- റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
സ്‌പെഷല്‍ എഫക്ട്‌സ് - ബാഹുബലി 2
ആക്ഷന്‍ ഡയറക്ഷന്‍- ബാഹുബലി 2

പ്രത്യേക ജൂറി പുരസ്‌കാരം - എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ്
എജ്യുക്കേഷനല്‍ ചിത്രം - ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍
നോണ്‍ ഫീച്ചര്‍ ചിത്രം - വാട്ടര്‍ ബേബി

പ്രത്യേക പരാമര്‍ശം

പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)

മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) - മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ - ഐ ആം ബോണി, വേല്‍ ഡണ്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Cinema, Entertainment, Award, 65th National Film Awards announcement Live Updates

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia